KERALA NEWS TODAY – തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി.
പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ചെറിയ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയപ്പോഴായിരുന്നു അപകടം. ഉടന്‍തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് കുഞ്ഞുമോനെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കാണാതായ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. പുലിമുട്ട് നിര്‍മാണത്തിലെ അപാകമാണ് ഇതിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.