Kerala News Today-കോട്ടയം: അമൽജ്യോതി കോളേജിലെ വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന വിവരം കോളേജ് അധികൃതര്‍ മറച്ചുവച്ചുവെന്ന് ആരോപണം.
ജീവനൊടുക്കിയതാണെന്ന് കോളേജ് അധികൃതര്‍ ആശുപത്രിയില്‍ അറിയിച്ചില്ലെന്നും കുഴഞ്ഞ് വീണതാണെന്നാണ് പറഞ്ഞതെന്നും ദൃക്‌സാക്ഷി പറയുന്നു.
വിവരം മറച്ചുവച്ചതുകൊണ്ട് തന്നെ കൃത്യമായ പ്രാഥമിക ശുശ്രൂഷ നടത്താൻ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു.
കോളേജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി.
കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ടായി. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്.
പിന്നീട്, ഞങ്ങളെ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് ആഗ്യം സിസ്റ്റർമാർ പരസ്പരം കാണിച്ചു.
തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.
ശ്രദ്ധ സതീഷിൻ്റെ മരണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്.
Kerala News Today