Latest Malayalam News - മലയാളം വാർത്തകൾ

ആകാശത്ത് അത്ഭുതക്കാഴ്ച! നമുക്കും കാണാം പെഴ്‌സീഡ് ഉല്‍ക്കമഴ

NATIONAL NWES-ന്യൂഡൽഹി ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്.
നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഉല്‍ക്കമഴ കാണാം.
ഓഗസ്റ്റ് മാസം 11,12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍ നിന്ന് കാണാനാവുക.
മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.
വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍.
വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്.
ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.
ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്‌സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.

ജൂലായ് 17 നാണ് പെഴ്‌സീഡ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ നീളും. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്.

Leave A Reply

Your email address will not be published.