Kerala News Today-ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടക്കയം ഭാഗത്തേക്കുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. 24 പേരാണ് വാഹനത്തിലുണ്ടായതിരുന്നത്. പരിക്കേറ്റ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും പരുക്ക് ഗുരുതരമല്ല.
Kerala News Today