Kerala News Today-കണ്ണൂർ: കണ്ണൂര്‍ പാനൂരില്‍ ഒന്നരവയസ്സുകാരനെ വീട്ടുമുറ്റത്ത് തെരുവുനായ ആക്രമിച്ചു.
പാനൂര്‍ കുനിയില്‍ നസീർ- മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. വീട്ടുമുറ്റത്തുവെച്ചായിരുന്നു അക്രമം.
കുഞ്ഞ് ചാല മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കണ്ണിനും പരുക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടമായി.
Kerala News Today