Kerala News Today-കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി.
അറ്റന്‍ഡര്‍ ആസിയ അടക്കം അഞ്ച് ജീവനക്കാരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. സമര്‍ദം ചെലുത്തിയെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തല്‍.
100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കുന്നമംഗലം കോടതിയില്‍.
പീഡന പരാതി ഇല്ലാതാക്കാൻ 5 വനിതാ ജീവനക്കാർ ചേർന്ന് അതിജീവിതയ്ക്കുമേൽ ഭീഷണി, സമ്മർദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു.
വിമർശനം ശക്തമായപ്പോഴാണ് കഴിഞ്ഞ ദിവസം തിരിച്ചെടുക്കൽ നടപടി റദ്ദാക്കിയത്. പീഡനക്കേസിലെ പ്രതി ശശീന്ദ്രൻ്റെ സഹപ്രവർത്തകരാണ് ഈ അഞ്ചുപേരും.
Kerala News Today