Kerala News Today-തിരുവനന്തപുരം: വർധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 590 പശുക്കൾ ചർമ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
വര്‍ധിച്ചു വരുന്ന ചൂട് മൂലമാണ് പാല്‍ സംഭരണത്തില്‍ കുറവുണ്ടായത്. ഇതിനുപുറമെ സംസ്ഥാനത്ത് വേനല്‍മഴയില്‍ 38 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് തുടങ്ങിയ വേനല്‍ക്കാലം ഒന്നരമാസം പിന്നിടുമ്പോഴാണ് 38 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയത്.
Kerala News Today