Latest Malayalam News - മലയാളം വാർത്തകൾ

കെ എസ് യു മാർച്ചിൽ സംഘർഷം

Kerala News Today-തിരുവനന്തപുരം: എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ കെ എസ് യു പ്രവർത്തകർ എംജി റോഡ് ഉപരോധിക്കുകയാണ്. പ്രവർത്തകർ പോലീസ് ബസിൻ്റെ ചില്ല് തകർത്തു.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.