Local News-കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
കൊട്ടാരക്കര റൂറൽ എസ്പി ഓഫീസ് കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം എൽ ഐപിഎസ് പ്ലാസ്റ്റിക് രഹിത പരിസ്ഥിതി എന്ന സന്ദേശം നൽകി ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മാവ്, പ്ലാവ്, റംബുട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകൾ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് നട്ടുപിടിപ്പിച്ചു.
പ്രകൃതിയോട് ഇണങ്ങിയുള്ള പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ കൊല്ലം റൂറൽ ഡി സി ആർ ബി ഡിവൈഎസ്പി പി റെജി എബ്രഹാം,
ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി എസ് രാധാകൃഷ്ണൻ, മാനേജർ ശ്രീമതി എൽസിക്കുട്ടി,
പോലീസ് സംഘടനാ ഭാരവാഹികളായ സാജു. ആർ.എൽ, രാജീവൻ.ആർ, നിക്സൺ ചാൾസ്, ദീപു.കെ.എസ്, മധുക്കുട്ടൻ റ്റി.കെ, ശ്രീകുമാർ.ജി, ബിജു.എ.പി, ബിജു.വി.പി തുടങ്ങിയവർ നേതൃത്വം നൽകി.
Local News