Kerala News Today-മലപ്പുറം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ മന്ത്രി ആർ. ബിന്ദു കുറ്റമുക്തനാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി എസ്എഫ്ഐ നേതാവിനെ കുറ്റമുക്തനാക്കുന്നത്. അന്വേഷണം അവസാനിക്കും മുൻപേ ആർഷോയെ മന്ത്രി ന്യായീകരിക്കുന്നത് അട്ടിമറിക്കാനാണെന്നും സതീശൻ ആരോപിച്ചു.
വിദ്യ എസ്എഫ്ഐ നേതാവ് ആണ്. പോലീസ് വ്യാജരേഖ കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. കെ-ഫോൺ കേബിൾ ചൈനീസ് ഉത്പന്നം ആണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹരിക്കുകയാണ് ചെയതത്. സോളാർ കമ്മീഷൻ്റെ കീഴിൽ നടന്നത് മുഴുവൻ കോമാളിത്തരങ്ങൾ ആയിരുന്നു.
ഹേമചന്ദ്രൻ പറഞ്ഞത് മുഴുവൻ വാസ്തവമാണെന്നും സതീശൻ പ്രതികരിച്ചു.
Kerala News Today