Kerala News Today-തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ വൈകിയതിന് റെയിൽവേ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥന് സസ്പെൻഷൻ. ട്രെയിൻ എത്താൻ പത്ത് മിനിറ്റ് വൈകിയതിനാണ് സസ്പെൻഷൻ. തിരുവനന്തപുരം ഡിവിഷൻ ഓഫീസിലെ പി എൽ കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യം സിഗ്‌നല്‍ നല്‍കിയതിനെ തുടര്‍ന്നാണ് വന്ദേഭാരത് എക്‌സ്പ്രസ് വൈകിയത്. പിറവം സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് എത്തിയതും വന്ദേഭാരതിൻ്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. വേണാടില്‍ കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ കടന്നുപോകാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. പരീക്ഷണ ഓട്ടത്തിലെ ശരാശരി വേഗം 70 കിലോ മീറ്റര്‍ ആണ്. പല സര്‍വീസുകളെയും പിടിച്ചിട്ടാണ് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്.
Kerala News Today