Latest Malayalam News - മലയാളം വാർത്തകൾ

ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; വിവിധ ട്രെയിനുകൾ റദ്ദാക്കി

Kerala News Today-തിരുവനന്തപുരം: വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്-കൊച്ചുവേളി രാജറാണി എക്സ്പ്രസ്, നിലമ്പൂര്‍ റോഡ്-ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‍രഥ്, ഷൊര്‍ണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

ആലപ്പുഴ വഴിയുള്ള ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ-എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.