Latest Malayalam News - മലയാളം വാർത്തകൾ

ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ഇരട്ട ജീവപര്യന്തം, 20 വര്‍ഷം കഴിയാതെ പരോളും ശിക്ഷായിളവുമില്ല

KERALA NEWS TODAY ALAPPUZHA:ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്.ആറു പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. പുതുതായി പ്രതി ചേര്‍ത്ത കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. ആറു പ്രതികള്‍ക്ക് ശിക്ഷ ഇരട്ടജീവപര്യന്തമായി ഹൈക്കോടതി ഉയര്‍ത്തി. 1,2,3,4,5,7 പ്രതികള്‍ക്കാണ് ഇരട്ടജീവപര്യന്തം.സിപിഎമ്മില്‍ നിന്നും വിട്ട് ആർഎംപി എന്ന പാർട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിലെ പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ‌ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവു ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീൽ നല്‍കിയത്.പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. നിലവില്‍ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അപര്യാപ്തമാണ്. നിയമാനുസ്യതമായ പരമാവധി ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കേണ്ടത്. മരിച്ചയാളുടെ മുഖം പോലും വീട്ടുകാര്‍ കാണരുതെന്ന് പ്രതികള്‍ തീരുമാനിച്ചു. ടി പി ചന്ദ്രശേഖനെ വെട്ടി കൊലപ്പെടുത്തി മുഖം പോലും വിക്യതമാക്കിയത് ഇതിനായിരുന്നു. ഒരു മുന്‍വൈരാഗ്യവുമില്ലാതെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‌റെ വാദം. ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും വ്യത്യസ്തമായ ശിക്ഷ വിധിക്കരുതെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ച നിലപാട്.

Leave A Reply

Your email address will not be published.