Kerala News Today-പാലക്കാട്: കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്ന് പോലീസ്.
സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പോലീസിൻ്റെ വാഹന പരിശോധനക്കിടെ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന(31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റഹീസ്(31) എന്നിവരാണ് പിടിയിലായത്.
ഇവർ ലഹരിമരുന്ന് കടത്തിയത് കൊച്ചിയിലേക്കെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയില്‍ വില്‍പ്പന നടത്താനായാണ് ഇരുവരും ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്നത്.
62 ഗ്രാം എംഡിഎംഎ ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിൻ്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.
പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്‍പോയതെന്നും പോലീസ് പറഞ്ഞു.
നേരത്തെ വിദേശത്തായിരുന്ന റഹീസ് കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടിലെത്തിയത്. ബെംഗളൂരുവില്‍നിന്ന് കൊച്ചി ലക്ഷ്യമാക്കിയാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചത്. ഇരുവരും ബെംഗളൂരുവിലടക്കം നിശാപാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണെന്നും എന്നാല്‍ കൊച്ചിയില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയാണോ ലഹരിമരുന്ന് എത്തിച്ചതെന്നകാര്യം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
Kerala News Today