Latest Malayalam News - മലയാളം വാർത്തകൾ

തൃശ്ശൂരിൽ ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചു; നാല് കടകൾ കത്തി നശിച്ചു

Kerala News Today-തൃശ്ശൂർ: തൃശ്ശൂരിൽ വൻ തീപ്പിടിത്തം. തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിലെ ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. തീപ്പിടിത്തത്തിൽ നാല് കടകൾ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

 

 

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.