Kerala News Today-ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു.
നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല.
പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാൽ ബാബു വിശദമാക്കി.
ഈ സിപിഐഎം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവത്തിയില്ല.
അത് കൊണ്ടാണ് പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ തന്നെ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും അദ്ദേഹം പറഞ്ഞു.
സിപിഐഎം നേതാവ് പറഞ്ഞിട്ടാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷിന്‍ നല്‍കിയതെന്ന് എംഎസ്എം കോളേജ് അധികൃതര്‍ വെളിപ്പെടുത്തിയോടെ പാര്‍ട്ടിയാണ് നിഖില്‍ തോമസിൻ്റെ പിറകില്‍ ഉള്ളതെന്ന് കോളേജ് മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കുകയായിരുന്നു.
നിഖിലിന് എതിരെ കോളേജ് മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala News Today