Latest Malayalam News - മലയാളം വാർത്തകൾ

വീടിനുനേർക്ക് ഒരാഴ്ചയായി കല്ലും പണവും എറിയുന്നു; 2 ദിവസത്തെ കലക്‌ഷൻ 8900 രൂപ!

KOLLAM NEWS – കടയ്ക്കൽ : വീടിനുമുകളിലേക്കു കല്ലേറ്; പുറത്തിറങ്ങിനോക്കുമ്പോൾ ചിതറിക്കിടക്കുന്നതു കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും.
2 ദിവസമായി കിട്ടിയത് 8900 രൂപ! കിട്ടിയ തുക കയ്യോടെ പൊലീസിനെ ഏൽപ്പിച്ച വീട്ടുകാർ കല്ലേറും പണമേറും കാരണം ഭീതിയിലുമായി.
കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീട്ടിലെ കാഴ്ചയാണിത്.

പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല. രാജേഷ് മൂന്നു മാസം മുൻപു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടിൽ താമസം.
പ്രസീദയുടെ അച്ഛൻ പുഷ്കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.

Leave A Reply

Your email address will not be published.