Latest Malayalam News - മലയാളം വാർത്തകൾ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം

Kerala News Today-തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പോലീസ് പറയുന്നത്.
നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.

വിഷയത്തിൽ എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ കൂടാതെ കൊമേഴ്സ് വിഭാഗം മേധാവി, മുൻ പ്രിൻസിപ്പൽ ഡോ എസ് ഭദ്രകുമാരി ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.
എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിൻ്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി.

കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പോലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
കായംകുളം ഡിവൈഎസ്പി അജയ് നാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.