KOLLAM NEWS – കൊട്ടാരക്കര : മണിപ്പൂര്‍ കലാപത്തിന് ഇരയായി ക്കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും
രണ്ടര മാസക്കാലമായി മണിപ്പൂരിലെ വംശീയ കലാപത്തിന് അറുതി വരുത്തുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ടും
ജനമനസാക്ഷി ഉണര്‍ത്തിക്കൊണ്ട് കൊട്ടാരക്കരയില്‍ ജൂലൈ 17 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് മണിപ്പൂരിനൊപ്പം- മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിക്കുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ജൂലൈ 17 തിങ്കളാഴ്ച വൈകിട്ട് 3 മണിമുതല്‍ രാത്രി 8മണി വരെയാണ് ഐക്യദാര്‍ഡ്യസദസ്സ് നടത്തുന്നത്.
മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യും. വിവിധ സഭാ മേലധ്യക്ഷന്മാര്‍, മുസ്ലീം മതപണ്ഡിതന്മാര്‍, മൗലവിമാര്‍, വിവിധ ഹൈന്ദവ മഠങ്ങളിലെ സന്യാസിമാര്‍, മഠാധിപന്മാര്‍, സാമൂഹിക-രാഷ്ട്രീയ സാസ്ക്കാരിക സംഘടനാ നേതാക്കളും ഐക്യദാര്‍ഡ്യ സദസ്സില്‍ പങ്കാളികളാകും. യു.ഡി.എഫിന്‍റെ സംസ്ഥാന നേതാക്കള്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി നേതാക്കള്‍, ഉള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഡ്യ സദസ്സില്‍ മണിപ്പൂര്‍ ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍ അസംബ്ലി നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളില്‍ ഐക്യദാര്‍ഡ്യ സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രകടനം നടത്തി സദസ്സില്‍ പങ്കുചേരും.