Entertainment News- റോയൽറ്റിക്ക് ഗായകരും അർഹരാണെന്നും പാടിയ പാട്ടുകൾക്ക് റോയൽറ്റി ലഭിക്കാത്തത് കഷ്ടമെന്നും ഗായിക പി സുശീല.
സംഗീത സംവിധായകരാണ് പാട്ട് ചിട്ടപ്പെടുത്തുന്നതെങ്കിലും പാടുന്നത് തങ്ങളാണെന്നും അതുകൊണ്ട് റോയൽറ്റിക്ക് ഗായകരും അർഹരാണെന്നും പി സുശീല പറഞ്ഞു.
ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തുറന്നു പറഞ്ഞത്. സംഗീത സംവിധായകൻ നന്നായി ചിട്ടപ്പെടുത്തുമെങ്കിലും ഞങ്ങളാണ് പാടുന്നത്.
അപ്പോൾ ആ പാട്ടിൻ്റെ റോയൽറ്റിയിൽ ഞങ്ങൾക്കും അവകാശമില്ലേ?, ഗായിക ചോദിക്കുന്നു.
ചില ഭക്തി ഗാനങ്ങൾക്കല്ലാതെ ഒരു സിനിമാ ഗാനത്തിനും ഇന്നോളം റോയൽറ്റി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. മലായളത്തിൻ്റെ എവർഗ്രീൻ ഗായികമാരിൽ ഒരാളാണ് പി സുശീല.
12 ഭാഷകളിലായി മുപ്പതിനായിരത്തോളം പാട്ടുകളാണ് ഇതിനോടകം പി സുശീല ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്.
മുപ്പതിലധികം മലയാളം ഗാനങ്ങളും സുശീല പാടിയിട്ടുണ്ട്. അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിൻ്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും പി സുശീലയ്ക്ക് ലഭിച്ചിട്ടുണ്ട്.
Entertainment News