Latest Malayalam News - മലയാളം വാർത്തകൾ

ഏക സിവിൽ കോഡ് രാജ്യത്തിൻ്റെ കെട്ടുറപ്പ് കുറയ്ക്കുമെന്ന് കാന്തപുരം

Kerala News Today-കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിൻ്റെ കെട്ടുറപ്പ് കുറയ്ക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് പോകും.
എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയം മറന്നു കൊണ്ട് എല്ലാവരും ഒരുമിച്ചു നിക്കണം.
കോൺഗ്രസ്‌, ലീഗ് അടക്കം എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം. കേരളത്തിൽ ഇങ്ങനെ ഭിന്നിച്ച് നിൽക്കരുതെന്നും ബഹളം ഉണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

ഏക സിവില്‍ കോഡ് വന്നാല്‍ രാജ്യത്തിൻ്റെ അഖണ്ഡത ഇല്ലാതാകും. ഭിന്നിപ്പ് വര്‍ധിക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകള്‍ അറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏക സിവില്‍ കോഡ് വഴിവെക്കുമെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ബഹുസ്വര സമൂഹത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ് അതെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.