Latest Malayalam News - മലയാളം വാർത്തകൾ

പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം ; ഹോട്ടലുടമ പിടിയില്‍

Woman injured after jumping from building during attempted rape; Hotel owner arrested

മുക്കം മാമ്പറ്റയില്‍ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതി ഹോട്ടല്‍ ഉടമയായ ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു . കുന്ദംകുളത്തു വെച്ചാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പ്രതിയെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു. കൂട്ടുപ്രതികളും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഹോട്ടല്‍ ഉടമ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താഴേക്ക് ചാടിയെന്നാണ് പയ്യന്നൂര്‍ സ്വദേശിനിയായ യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വീഴ്ചയില്‍ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹോട്ടല്‍ ഉടമ ദേവദാസ് ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് നേരത്തേ കേസ് എടുത്തത്. സംഭവത്തില്‍ അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

Leave A Reply

Your email address will not be published.