Latest Malayalam News - മലയാളം വാർത്തകൾ

ലൈംഗികാതിക്രമ പരാതി: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

CRIME KASARGOD :കാസർകോട്: വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസർ ഡോ. ബി ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തിൽ, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെ ക്ലാസെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെസി ബൈജു ഒപ്പിട്ട് നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.നവംബർ 13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നും ക്ലാസിൽ അശ്ലീല ചുവയോടെയാണ് പഠിപ്പിക്കുന്നതെന്നുമാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.

Leave A Reply

Your email address will not be published.