പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകം; കാരണം ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പോലീസ്

0
7

തിരുവനന്തപുരം : പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പോലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തൗഫീഖ് തങ്കമണിയുടെ കമ്മൽ ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. തങ്കമണിയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തിൽ പുതപ്പിച്ചതിന് ശേഷമാണ് തൗഫീഖ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here