NATIONAL NEWS – മുംബൈ: ‘സ്റ്റാർ’ ചിഹ്നമുള്ള കറൻസി നോട്ടുകൾ നിയമപരമാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
അച്ചടിയിലെ അപാകത കാരണം മാറ്റിയ ഒരുകെട്ടു നോട്ടുകൾക്കു പകരമായി എത്തിയ നോട്ടുകളിൽ സ്റ്റാർ ചിഹ്നം ഉൾപ്പെടുത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. സ്റ്റാർ ചിഹ്നമുള്ള 500 രൂപ നോട്ടുകളെ സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതികരണം.
സമൂഹമാധ്യമങ്ങളിൽ ഇത്തരം നോട്ടുകളുടെ നിയമസാധുത സംബന്ധിച്ച് ചർച്ച സജീവമായിരുന്നു.
‘‘സ്റ്റാർ ചിഹ്നമുള്ള നോട്ട് മറ്റേതൊരു നിയമസാധുതയുള്ള നോട്ടിനും സമാനമാണ്. നമ്പർ പാനലിൽ പ്രിഫിക്സിനും സീരിയല്‍ നമ്പറിനും ഇടയിൽ സ്റ്റാർ ചിഹ്നം വരുന്നത് നിയമസാധുത ഇല്ലാതാക്കുന്നില്ല.’’– ആർബിഐ വ്യക്തമാക്കി.