Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച വരെ വ്യാപക മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജാഗ്രതയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഗുജറാത്ത് തീരം മുതൽ കേരളാ തീരം വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴിയും രൂപപ്പെട്ടതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.