Kerala News Today-തിരുവനന്തപുരം: വന്ദേഭാരത് ‘അടിപൊളി’ യാത്രാനുഭവമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിൻ്റെയും ആയുര്‍വേദത്തിൻ്റെയും നാട്ടില്‍ വന്ദേഭാരത് പുതിയ ആകര്‍ഷണമാണെന്നും മന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം സംസാരിക്കവെ പറഞ്ഞു. കേരളത്തിൻ്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു.
180 kmph വേഗതയാണ് ട്രെയിനിന് ഉള്ളതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. 35 വർഷത്തെ ആയുസാണ് വന്ദേ ഭാരതിനുള്ളത്. കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ വേഗത 80-90 kmph ആണ്. അതുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള സിഗ്നലിംഗ് സിസ്റ്റം അവതരിപ്പിച്ച്, റെയിൽവേ ഘടനയും വളവുകളും മാറ്റി അടുത്ത 18-24 മാസത്തിനകം വന്ദേ ഭാരതിൻ്റെ വേഗത വർധിപ്പിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 381 കോടി രൂപയാണ് വന്ദേഭാരതിൻ്റെ വേഗത വർധിപ്പിക്കാനായി പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ചതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
Kerala News Today