Kerala News Today-പാലക്കാട്: പാലക്കാട് കേരളശ്ശേരിയില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശേരി കാവിൽ അബ്ദുള്‍ റസാഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന് പടക്കനിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച ചായ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. യക്കിക്കാവിൽ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീടിന് ഒരു ഭാഗം നശിച്ചിട്ടുണ്ട്.
പടക്ക നിർമ്മാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണശാലയുമുണ്ട്. പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala News Today