Latest Malayalam News - മലയാളം വാർത്തകൾ

ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ലയായി കാസര്‍ഗോഡ്

national news kasargod :രാജ്യത്ത് ആദ്യമായി സ്വന്തം ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ല എന്ന ബഹുമതി ഇനി കാസര്‍ഗോഡിന് സ്വന്തം. സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ലയ്ക്ക് കാഞ്ഞിരമാണ് ഇനി മുതല്‍ ഔദ്യോഗിക വ്യക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ജില്ലയ്ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ കാഞ്ഞിരം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി.

ഇന്ത്യയില്‍ അപൂർവ്വമായി കാണപ്പെടുന്ന മൃദുലമായ പുറന്തോടുള്ള ഭീമന്‍ ആമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ ഉൾപ്പെടുന്ന ശുദ്ധജല ആമവർഗത്തില്‍പ്പെട്ടതാണ് ഈ ജീവി. കാസർകോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.

മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പക്ഷിയാണ് വെള്ളവയറൻ കടൽപ്പരുന്ത്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഒന്നാം പട്ടികയിലുള്ള പക്ഷി. ഉത്തര മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്ന് ഉൽഭവിക്കുന്ന അരുവികളിൽ മാത്രം കാണുന്ന അപൂർവ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലർന്ന വെളുപ്പ് നിറമുള്ള പൂക്കളാണിത്. കാസർകോട്ടെ പെരിയയിൽലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്

ജില്ലാ പഞ്ചായത്തിന്‍റേയും ജൈവ വൈവിധ്യ പരിപാലന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് കാസര്‍ഗോഡിന്‍റെ സ്വന്തം ഔദ്യോഗിക പുഷ്പ

Leave A Reply

Your email address will not be published.