ENTERTAINMENT NEWS-കോഴിക്കോട് : കേരള സാഹിത്യസമിതി ഏര്‍പ്പെടുത്തിയ എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് മാധവന്‍ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കവിതാസമാഹാരം അര്‍ഹമായി.
5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പ്രൊഫ. കെ.പി ശങ്കരന്‍, പി.കെ ഗോപി, ഡോ. കെ.വി തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
ഒക്ടോബര്‍ 21-ന് സാഹിത്യസമിതിയുടെ 63-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കവിതാപുരസ്‌കാരസമര്‍പ്പണവും എന്‍.വി അനുസ്മരണവും സുഭാഷ് ചന്ദ്രന്‍ നിര്‍വഹിക്കും.