Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് പലചരക്കു കടയിൽ തീപിടിത്തം; ഏഴു ലക്ഷം രൂപയുടെ നാശനഷ്ടം

ACCIDENT NEWS-പാലക്കാട് : മുടപ്പല്ലൂർ പന്തപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം.
പന്തപ്പറമ്പ് യൂസുഫിന്റെ മകൻ സെയ്ത് മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന പലചരക്ക് കടയിലാണ് തീപിടിത്തമുണ്ടായത്.
ഇന്നു പുലർച്ചെയാണ് സംഭവം.

പത്രവിതരണത്തിനെത്തിയ ആൾ ഷട്ടറിന്റെ ഉള്ളിൽനിന്നു പുക ഉയരുന്നതും ചൂട് അനുഭവപ്പെട്ടതിനെയും തുടർന്നാണ് ശ്രദ്ധിച്ചത്.
വടക്കഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
ഏകദേശം ഏഴു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുമെന്ന് കടയുടമ പറഞ്ഞു.

Leave A Reply

Your email address will not be published.