World Today-ന്യൂയോര്‍ക്ക്: അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.
ജോലിപോയ സ്റ്റാഫ് റൈറ്റര്‍മാരുടെ ട്വീറ്റില്‍നിന്നും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ 19 റെറ്റര്‍മാരെയാണ് മാസിക ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് വിവരം.
അടുത്ത വര്‍ഷത്തോടെ മാഗസിൻ അച്ചടി അവസാനിപ്പിക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മാസികയുടെ മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി മുമ്പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലിന്‍റെ രണ്ടാം ഘട്ടമാണിത്. നിരവധി ജീവനക്കാർ ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
135 വർഷമായി ശാസ്ത്രത്തെയും പ്രകൃതിയെയും വായനക്കാരൻ്റെ മനസ്സിൽ പതിപ്പിക്കുന്നതിൽ ഫോട്ടോഗ്രാഫർമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് മുന്നില്‍ ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളുമായി എത്തുന്ന ‘നാഷണൽ ജിയോഗ്രാഫിക്’ മാസിക 1888-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
ഡിജിറ്റൽ യുഗത്തിൽ ഒന്ന് തളർന്നുപോയെങ്കിലും, 2022 അവസാനത്തോടെ മാസികയ്ക്ക് 1.7 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മഞ്ഞ ബോർഡറുള്ള മാഗസിൻ അടുത്ത വർഷം മുതൽ യുഎസിലെ ന്യൂസ്‌സ്റ്റാൻഡുകളിൽ ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.
World Today