Latest Malayalam News - മലയാളം വാർത്തകൾ

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്

KERALA NEWS TODAY – കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മന്ത്രിമാര്‍ രംഗത്ത്.
ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നെന്ന രാജ്ഭവന്റെ ആരോപണത്തിന് പിന്നാലെയാണ് മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കവലച്ചട്ടമ്പികളെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് മന്ത്രി കെ. രാജന്‍ ആരോപിച്ചു.
കാമ്പസില്‍ ബാനര്‍ മാറ്റണമെന്നൊക്കെ പറഞ്ഞ് ബാലിശമായ വാദം ഉന്നയിച്ച് കവലച്ചട്ടമ്പികളെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്.
ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍തന്നെ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. പ്രതിപക്ഷംകളിക്കുകയാണ്.
കേരളത്തിലെ സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കാനായി ചിലരുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണ്.
നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തീരുമാനം എടുക്കുമ്പോള്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ ഒരു പ്രതികരണം നടത്താന്‍ സാധിക്കണം.
പക്ഷേ യു.ഡി.എഫിന്റെ സമീപനം എന്താണ്? പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ സമീപനം? കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയതല്ല.
കാവിവത്കരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ യാതൊരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഏറ്റുമുട്ടാന്‍തന്നെ തീരുമാനിച്ച് ഒരു സര്‍ക്കാരിനെ എങ്ങനെയൊക്കെ അസ്ഥിരപ്പെടുത്താന്‍ പറ്റുമോ ആ അസ്ഥിരപ്പെടുത്തലാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റുമുട്ടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു.
തിരിച്ചടിക്കാനാണോ സര്‍ക്കാര്‍ തീരുമാനം എന്ന ചോദ്യത്തിന്, ഇല്ല ഗവര്‍ണര്‍ ഏറ്റുമുട്ടാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം ഏറ്റുമുട്ടിക്കൊണ്ടിരിക്കട്ടെ, ഞങ്ങള്‍ക്കെന്താ എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും സര്‍വകലാശാലയെ ദുര്‍ബലപ്പെടുത്താനുമായി എന്തോ പ്രത്യേക അവസ്ഥയില്‍ പ്രതികരിക്കുന്ന വ്യക്തി ഒരു ഭരണഘടനാസ്ഥാനത്തും തുടരാന്‍ അര്‍ഹനല്ലെന്ന് മന്ത്രി പി. രാജീവ് വിമര്‍ശിച്ചു.
തെറ്റായ രീതികളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നത്.
വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനാണോ അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ഗവര്‍ണര്‍ പദവിതന്നെ നിരോധിച്ചുകളയേണ്ടതാണെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ ഗവര്‍ണറുടെ പെരുമാറ്റം ഇടയാക്കിയെന്ന് മന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
ഗവര്‍ണറായതോടുകൂടി താന്‍ ഈ ലോകത്തിന്റെ അധിപനായെന്ന് അദ്ദേഹം കരുതുന്നെന്നാണ് തോന്നുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞാന്‍ ആണ് ഇവിടെ എല്ലാം, എന്റെ മുന്നില്‍ ആരും മിണ്ടാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഏകാധിപത്യത്തിന്റെ രീതിയാണെന്ന് മന്ത്രി പി. പ്രസാദും അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.