Kerala News Today-കൊച്ചി: വ്യാജരേഖക്കേസില്‍ കെ വിദ്യയെ ആരും സംരക്ഷിക്കില്ലെന്ന് മന്ത്രി എം.ബി രാജേഷ്.
പോലീസ് അന്വേഷണം ഇഴയുന്നുവോ എന്ന ചോദ്യത്തിനാണ് മറുപടി. മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ കേസ് പരാതിയുടെ അടിസ്ഥാനത്തിലെന്നും പ്രതി ചേര്‍ത്തതില്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് എം വി ഗോവിന്ദനൊപ്പം മന്ത്രി സജി ചെറിയാനും രംഗത്തെത്തി.
നടപടി മാധ്യമങ്ങള്‍ക്കെതിരെയല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. നടപടി എടുത്തത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ്.
സര്‍ക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. പി എം ആര്‍ഷോയ്‌ക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala News Today