Latest Malayalam News - മലയാളം വാർത്തകൾ

മധ്യവേനൽ അവധി ഇനി ഏപ്രിൽ 6 മുതൽ

Kerala News Today-തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. വർണാഭമായ ചടങ്ങുകളോടെ സംസ്ഥാന സ്കൂൾ പ്രവേശനോൽസവം നടന്നു.
തിരുവനന്തപുരം മലയിൻകീഴ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നാല് ലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടി.
ഏഴു വർഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്നും പത്തു ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. കുട്ടികൾ സ്കൂളിൽ ആദ്യമായി എത്തുമ്പോഴുള്ള കരച്ചിൽ ഇപ്പോഴില്ല. ഇത് കേരളത്തിൽ ആകെയുള്ള മാറ്റമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.