Kerala News Today-തിരുവനന്തപുരം: ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏപ്രിൽ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഘഡുമാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ് വിവരം. ബിഎംഎസ് യൂണിയൻ മാത്രമാണ് പണിമുടക്കി സമരം ചെയുന്നതെങ്കിൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. പണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചിരുന്നു. ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്ത പ്രതിഷേധത്തിലാണ്.
Kerala News Today