തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. പാറശാല ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ജയശങ്കറാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കുറുകുട്ടിക്ക് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തു വച്ചായിരുന്നു അപകടം. നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയാണ് മരിച്ച ജയശങ്കര്‍. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
