Latest Malayalam News - മലയാളം വാർത്തകൾ

വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ട് മുങ്ങി

Kerala News Today-ആലപ്പുഴ: വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. ‘റിലാക്സ് കേരള’ എന്ന ബോട്ടാണ് ഇന്ന് ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിൻ്റെ റാണി ഭാഗത്ത് മറിഞ്ഞത്. അപകട സമയത്ത് തമിഴ്നാട് സ്വദേശികളായ യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുങ്ങിത്താഴുന്നതിന് മുമ്പ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ ഇവരെ രക്ഷിച്ചു.

ബോട്ടിൻ്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ഒറ്റമുറിയുള്ള ചെറിയ ഹൗസ് ബോട്ടാണ്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളും 18 വയസ്സായ മകനും മാത്രമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴ സ്വദേശിയുടേതാണ് ബോട്ട്. ബോട്ടിൻ്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സൂചിപ്പിച്ചു. ബോട്ടിൻ്റെ ഫിറ്റ്‌നസ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ടൂറിസം പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ടിൻ്റെ അടിത്തട്ട് ഇളകിയതാണ് അപകടത്തിന് കാരണമെന്ന് സംശയമുണ്ട്.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.