Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Fourth grader found hanging in Thiruvananthapuram

വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 10 വയസുകാരിയായ ദില്‍ഷിതയെയാണ് വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്‍ഷിതയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇളയ കുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദില്‍ഷിത ശുചി മുറിയില്‍ കയറി വാതിലടച്ചത്. പിന്നീട് ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. പേനയ്ക്ക് വേണ്ടി കുട്ടികള്‍ തമ്മില്‍ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദില്‍ഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.