Latest Malayalam News - മലയാളം വാർത്തകൾ

വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

Kerala News Today-കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി.
ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. നാലുപേരും പതിനേഴ് വയസുള്ളവരാണെന്നും പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂര്‍ ബോയ്‌സ് ഹോമില്‍ നിന്ന് പോലീസിനെ വിളിച്ചറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

 

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.