Latest Malayalam News - മലയാളം വാർത്തകൾ

എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’; നെഞ്ചുലയ്ക്കുന്ന ആത്മഹത്യാക്കുറിപ്പ്, യുവ ഡോക്ടറുടെ മരണം സ്ത്രീധനത്തിന്റെ പേരിൽ

KERALA NEWS TODAY THIRUVANATHAPURAM: തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയാണ് മരിച്ചത്.വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്നാണ് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സഹപാഠികളാണ് ഷഹന അബോധവസ്ഥയിൽ കിടക്കുന്നത് പോലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷഹന സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു. ഡോക്ടറുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിന്റെ മാനസികപ്രയാസം ഷഹനയെ അലട്ടിയിരുന്നു. രണ്ടുവർഷം മുൻപാണ് ഷഹനയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്. യുവാവിന്റെ വീട്ടുകാർ ഉയർന്ന തുക സ്ത്രീധനം ആവശ്യപ്പെട്ടതായാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.