KERALA NEWS TODAY – തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ബിഎസ്എന്‍എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
1284 ഊരുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1073 ഇടത്ത് കണക്റ്റിവിറ്റി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇനി 211 കോളനികളിലാണ് കണക്റ്റിവിറ്റി എത്താനുള്ളത്. 161 ടവറുകള്‍ സ്ഥാപിച്ചാല്‍ എല്ലായിടത്തും സൗകര്യമെത്തിക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 15 നകം എല്ലാ ഊരുകൂട്ടങ്ങളും ചേര്‍ന്ന് ടവര്‍ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാനും മന്ത്രി കെ. രാധാകൃഷ്ണന് നിര്‍ദേശിച്ചു.
വയനാട് ജില്ലയില്‍ പ്രത്യേകമായി ആവിഷ്ക്കരിച്ച ഡിജിറ്റലി കണക്റ്റഡ് പദ്ധതി ജൂലൈ 15 ഓടെ പ്രാവര്‍ത്തികമാക്കാനും തീരുമാനമായി.