Kerala News Today-കൊയിലാണ്ടി: ഉദ്യോഗസ്ഥ ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊയിലാണ്ടി ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി(43), ഭാര്യ അനു രാജ്(37) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം എല്‍.എസ്.ജി.ഡി ടൗണ്‍പ്ലാനിങ് ഓഫീസിലെ സിനീയര്‍ ഗ്രേഡ് ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ഭാര്യ അനു രാജ് ഇടുക്കി മരിയാപുരം മുതിരക്കല്ല് സ്വദേശിയാണ്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
എ.എസ്.പി ശക്തി സിങ് ആര്യ, വടകര ഡിവൈ.എസ്.പി ആര്‍ ഹരിപ്രസാദ്, തഹസില്‍ദാര്‍ സി.പി മണി എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
പരേതനായ വെണ്ണിപ്പുറത്ത് മാധവന്‍നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാര്‍.
Kerala News Today