Latest Malayalam News - മലയാളം വാർത്തകൾ

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ ചമച്ചതായി പരാതി

Kerala News Today-കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന് പരാതി.
വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടി എന്നതാണ് പരാതി. പൂര്‍വ വിദ്യാര്‍ത്ഥിനിയാണ് വ്യാജരേഖ ഉണ്ടാക്കി കബളിപ്പിച്ചത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്.
സംഭവത്തിൽ മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി.

രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്. കോളേജിന്‍റെ സീലും വൈസ് പ്രിൻസിപ്പാലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. അട്ടപ്പാടി ഗവണ്മെന്റ് കോളേജിൽ അഭിമുഖത്തിന് ഹാജറായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുക ആയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്നത്.
മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും എസ്എഫ്ഐയുടെ നേതാക്കളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ പ്രവൃത്തിപരിചയ രേഖ ഉണ്ടാക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.