National News-ന്യൂഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, എന്‍.ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. വി.എം ആര്യ(36–ാം റാങ്ക്), അനൂപ് ദാസ്(38–ാം റാങ്ക്) ഗൗതം രാജ്(63–ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ
1. ഇഷിത കിഷോർ
2. ഗരിന ലോഹ്യ
3. ഉമ ഹാരതി എൻ.
4. സ്മൃതി മിശ്ര
5. മയൂർ ഹസാരിക
6. ഗഹാന നവ്യ ജയിംസ്
7. വസീം അഹമ്മദ് ഭട്ട്
8. അനിരുദ്ധ് യാദവ്
9. കനിക ഗോയൽ
10. രാഹുൽ ശ്രീവാസ്തവ
ജനറൽ-345, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം(ഇ.ഡബ്ല്യു.എസ്)- 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി-154, പട്ടിക വർഗം-72 എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ. ജനറൽ- 89, ഇ.ഡബ്ല്യു.എസ്-28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വർഗം-4 എന്നിങ്ങനെ 178 പേരുടെ റിസർവ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്.
National News