Latest Malayalam News - മലയാളം വാർത്തകൾ

റേഷൻ വിതരണത്തിൽ സർക്കാരിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി: ചെന്നിത്തല

Kerala News Today-തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം മുൻഗണനാ വിഭാഗത്തിൽ വരുന്ന പാവപ്പെട്ടവരായ 2.66 ലക്ഷം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ച സംഭവത്തിൽ സർക്കാരിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഏപ്രിലിൽ നൽകേണ്ട അരിയും റേഷൻ സാധനങ്ങളും ഇ പോസ് സംവിധാനത്തിലെ പിഴവ് മൂലം നൽകാനായില്ല.
റേഷൻ കടയിലെത്തിയ കാർഡ് ഉടമകൾക്ക് വെറും കയ്യോടെ മടങ്ങി പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തകരാർ കാരണം പല റേഷൻ കടകളും അടച്ചിടേണ്ട ഗുരുതരമായ സ്ഥിതിവിശേഷവും ഉണ്ടായി.

തകരാർ പിന്നീട് പരിഹരിച്ചെങ്കിലും ഏപ്രിൽ മാസത്തെ അരി ഇത് വരെ വിതരണം ചെയ്തിട്ടില്ല.
ഇതു സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷന് മുന്നിൽ പരാതി എത്തിട്ടും സർക്കാർ അനങ്ങുന്നില്ല. കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം, റേഷൻ സാധനങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ റേഷൻ ധാന്യങ്ങളുടെ താങ്ങുവിലയുടെ 1:25 മടങ്ങ് അലവൻസായി നൽകണമെന്നാണു വ്യവസ്ഥ.
ഇതെല്ലാം സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റേഷൻ സാധനങ്ങൾ നൽകുന്നത് കേന്ദ്ര സർക്കാർ ആയതിനാൽ വിതരണം കൃത്യമായി നടന്നോയെന്ന് വിലയിരുത്താൻ അവർക്കും ഉത്തവാദിത്വമുണ്ട്.
ഏപ്രിൽ മാസം റേഷൻ നിഷേധിക്കപ്പെട്ട 2.66 ലക്ഷം കാർഡ് ഉടമകൾക്ക് അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങളോ പകരം സമാനമായ തുകയോ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.