Kerala News Today-കൊല്ലം: കായികമന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം.
പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സിഡിഎസ് ഭാരവാഹികൾ നിർദ്ദേശിച്ചത്.
അടുത്ത സിഡിഎസ് യോഗത്തിന് മുൻപ് ഫൈൻ നൽകണമെന്ന് ആവശ്യപ്പെടുന്ന സിഡിഎസ് ചെയർപേഴ്‌സൻ്റെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെയാണ് കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധയോഗങ്ങളും നടന്നത്.
പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ചൊടിപ്പിച്ചത്.
പുനലൂർ നഗരസഭ മുൻ കൗൺസിലർ, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവരാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്. ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായി.
Kerala News Today