Latest Malayalam News - മലയാളം വാർത്തകൾ

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം പൊന്‍മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.
22–ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. നാല് പേർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരെയും രക്ഷപ്പെടുത്തി.
അഞ്ചലില്‍നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാർ 500 മിറ്റർ താഴ്ചയിലേകാണ് മറിഞ്ഞത്. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു എന്ന് നാട്ടുകാർ അറിയിച്ചു. ഇവിടം സ്ഥിരം അപകടമേഖലയാണിതെന്നാണ് വിവരം.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.