CRIME-ന്യൂഡൽഹി : ഒരു പാക്കറ്റ് ലെയ്സ് വാങ്ങിയതിന് ഉത്തർ പ്രദേശിലെ അലിഗഡിൽ ആറ് വയസുകാരിയെ അയൽവാസി കൊലപ്പെടുത്തി.
മർദ്ദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ജഡം ചാക്കിൽ കെട്ടിൽ ഒഴിഞ്ഞയിടുത്ത നിക്ഷേപിക്കുകയായിരുന്നു പ്രതി.
സംഭവത്തിൽ മരിച്ച പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒപ്പം യുവാവിന്റെ രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പെൺകുട്ടിയെ കാണ്മാനില്ലയെന്ന് ആറുവയസുകാരിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നഗർ കോട്ട്വാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമെന്ന് പോലീസ് മനസ്സിലാക്കുന്നത്. തുടർന്നാണ് അന്വേഷണം അയൽവാസിയിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.പാൻ മസാല വാങ്ങാൻ പെൺകുട്ടിക്ക് അയൽവാസി 20 രൂപ നൽകി. എന്നാൽ പെൺകുട്ടി ആ 20 രൂപയ്ക്ക് ലെയ്സ് വാങ്ങിക്കുകയായിരുന്നു. ഇതിൽ വഴക്ക് പറഞ്ഞപ്പോൾ പെൺകുട്ടി മോശമായി പെരുമാറിയെന്നും തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു . മറ്റ് നടപടികൾക്കായി ഓട്ടോപ്സി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് അറിയിച്ചു.