Latest Malayalam News - മലയാളം വാർത്തകൾ

മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം

Kerala News Today-മാവേലിക്കര: മാവേലിക്കരയിൽ ഡിവൈഎഫ്‌ഐ നേതാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രിയില്‍ വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. മാവേലിക്കര മാങ്കാംകുഴി മേഖല സെക്രട്ടറി ഷഹനാസ് ഷൗക്കത്തിന്(35) നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്ലും ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും പറഞ്ഞു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.